ടൈറ്റൻ എന്ന കമ്പനിയെക്കുറിച്ച് നല്ല രീതിയിൽ പഠിച്ച് അത് ഒരു Multibagger ആയി മാറാൻ സാധ്യതയുണ്ടെന്ന് മനസിലാക്കി അതിൽ ഇൻവെസ്റ്റ് ചെയ്ത് കോടികൾ സമ്പാദിച്ച രാകേഷ് ജുൻജുൻവാലയെ പോലെ നല്ലൊരു Multibagger Portfolio അന്വേഷിക്കുന്ന ആളാണ് നിങ്ങളെങ്കിൽ, ഈ കോഴ്സ് നിങ്ങൾക്ക് നല്ലൊരു വഴികാട്ടിയായിരിക്കും.
Features
Live Class
Materials
Exam
Practice
About Course
നിലവിലെ ചെറിയ Market Cap ൽ നിന്നും ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് വലിയ Market Cap ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന തരത്തിലുള്ള വിവിധങ്ങളായ സ്റ്റോക്കുകൾ ചേരുന്ന Portfolio ആണ് Multibagger Portfolio എന്ന് പറയുന്നത്.
ഭാവിയിൽ ഏതു മേഖലയാണ് മെച്ചപ്പെടുക എന്നും ആ മേഖലയിൽ തന്നെ ഏതു കമ്പനിയാണ് വേഗത്തിൽ വളർച്ച കൈവരിക്കുക എന്നും മനസിലാക്കേണ്ടത് അത്യാവശ്യമാണ്. അങ്ങനെ ഒരു കമ്പനി കണ്ടെത്തുന്നതോടൊപ്പം അതിന്റെ നിലവിലെ സാമ്പത്തികസ്ഥിതി, ആ കമ്പനിയുടെ ചരിത്രം എന്നിവ പരിശോധിച്ച് ഇൻവെസ്റ്റ് ചെയ്യാവുന്നതാണ്.
ഇത്തരത്തിൽ ഇൻവെസ്റ്റ് ചെയ്യുമ്പോൾ നഷ്ടസാധ്യത (Risk) വളരെ കൂടുതലാണ്.
എന്നാൽ ചില കാര്യങ്ങൾ പരിശോധിക്കുന്നതിലൂടെ നമുക്ക് ഈ നഷ്ടസാധ്യത കുറയ്ക്കാവുന്നതാണ്. എന്തെല്ലാം കാര്യങ്ങൾ പരിശോധിക്കണമെന്നും അത് എങ്ങനെ പരിശോധിക്കണമെന്നും ഈ കോഴ്സിലൂടെ വളരെ കൃത്യമായി വിശദീകരിക്കുന്നു.